Friday, June 22, 2007

മറുമൊഴിയെപ്പറ്റി ഒരു വാക്ക്

പ്രിയപ്പെട്ടവരേ,

മറുമൊഴികള്‍ എന്ന ഗൂഗിള്‍ ഗ്രൂപ്പും അവിടെ ബ്ലോഗിലെ കമന്റുകള്‍ തെളിയിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനത്തെയും പറ്റി പലരും പല വിധത്തിലുള്ള സംശയങ്ങള്‍ ഉന്നയിച്ചു കണ്ടു. അതിനാല്‍ മറുമൊഴികളെപ്പറ്റിയുള്ള ചില വസ്തുതകള്‍ ബൂലോക സമക്ഷം സമര്‍പ്പിക്കട്ടെ.

  • മറുമൊഴികള്‍ എന്ന ഗൂഗിള്‍ ഗ്രൂപ്പും അവിടെ ബ്ലോഗിലെ കമന്റുകള്‍ തെളിയിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനവും ഒരു വ്യക്തിയോ ഒരു സ്ഥാപനമോ നടത്തുന്നതല്ല. ഇത് അനേകം ബ്ലോഗെഴുത്തു കാരുടെ പരിശ്രമ ഫലമായി ഉയര്‍ന്നു വന്ന ഒന്നാണ്. പല കാരണങ്ങളാലും പേരു വെളിപ്പെടുത്താന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ട്.

  • ഭാരതത്തിന്റെ അഖണ്ഡതയെ വെല്ലു വിളിക്കുന്ന തരം സൃഷ്ടികള്‍ മാത്രമേ തല്‍ക്കാലം മറുമൊഴികളില്‍ വിലക്കിയിട്ടുള്ളൂ. ബ്ലോഗു നീളെ തെറി വിളിച്ച് മറുമൊഴി നിറയ്ക്കാന്‍ ഭാവിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ അത് ചെയ്യട്ടെ, അതു കൊണ്ട് ഇടിയുന്ന വില മറുമൊഴിയുടേതല്ലല്ലോ.

  • മറുമൊഴിയുടെ സെര്‍വര്‍ ഇപ്പോള്‍ ഓടുന്നത് ഭാരതത്തില്‍ ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊച്ചി, ചെന്നൈ എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും യൂ.ഏ.ഇ യില്‍ ഒന്ന്, ഫിലാഡെല്‍ഫിയ, ടോക്യോ എന്നിവിടങ്ങളില്‍ ഒന്ന് എന്ന തോതിലുമാണ്.

  • 24 മണിക്കൂര്‍ കണക്ടിവിറ്റി, പൂര്‍ണ്ണാധികാരമുള്ള ഒരു വിന്‍ഡോസ് പിസി/ലാപ്ടോപ്പ് എന്നിവയും സെര്‍‌വര്‍ പ്രവര്‍ത്തിക്കുമ്പോള്‍ മറുമൊഴിയെ ശ്രദ്ധിക്കാന്‍ ഒരു കണ്ണും ചെലവാക്കാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും പത്ത് മിനിറ്റ് കൊണ്ട് മറുമൊഴി സെര്‍‌വര്‍ സെറ്റപ്പ് ചെയ്യാവുന്നതാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കമ്പ്യൂട്ടറല്ലാതെ സ്വന്തം കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് എന്നിവ ഇതിനായി പങ്കു വയ്ക്കാന്‍ തയ്യാറുള്ള ഏതാനും ബ്ലോഗെഴുത്ത് കാരാണ് മേല്‍പ്പരഞ്ഞ സെര്‍‌വറുകള്‍ ഓടിക്കുന്നത്. ഇനിയും ആരെങ്കിലും അതിനു തയ്യാറായാല്‍ സ്വാഗതം.

  • ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒട്ടനവധിയാണ്. അവരുടെ പേരുകള്‍ എടുത്തുപറഞ്ഞാല്‍ മാത്രമേ മറുമൊഴി വായിക്കു മറുമൊഴിയിലൂടെ കമന്റ് ഒഴുക്കു എന്ന് വാശിയുള്ളവരെ ആരും നിര്‍ബന്ധിക്കുന്നില്ല. കാരണം ഇത് ഒരു വാശിയുടെ പുറത്തു തുടങ്ങിയതല്ല. കമന്റുകളെ ജനകീയം ആക്കാനുള്ള ശ്രമം ആയിരുന്നു. ഇതിന്റെ പിന്നില്‍ ഒരു ഹിഡന്‍ അജണ്ടയും ഇല്ല. അതായത് പ്രശസ്തമായ മറ്റുമൊഴികളെ പോലെ പില്‍ക്കാലത്ത് ഇതൊരു വാണിജ്യ സംരഭം ആയിട്ട് ഉയരില്ല എന്ന ഉറപ്പ് ഇതിന്റെ പിന്നിലുള്ളവര്‍ക്കെല്ലാം ഉണ്ട്


ചുരുക്കത്തില്‍,
മറുമൊഴി ജനകീയമാണ്, ഇതിനു മുതലാളി ഇല്ല.
നമ്മുടെ കമന്റുകള്‍ നമ്മുടെ സെര്‍‌വറുകളിലൂടെ നമ്മുടെ ഗ്രൂപ്പിലെത്തുന്നു.


നന്ദി, ജയ് ഹിന്ദ്.

53 comments:

മറുമൊഴികള്‍ ടീം said...

മറുമൊഴി ജനകീയമാണ്, ഇതിനു മുതലാളി ഇല്ല.
നമ്മുടെ കമന്റുകള്‍ നമ്മുടെ സെര്‍‌വറുകളിലൂടെ നമ്മുടെ ഗ്രൂപ്പിലെത്തുന്നു.

നന്ദി, ജയ് ഹിന്ദ്.

കുറുമാന്‍ said...

അപ്പോ ചുരുക്കം പറഞ്ഞാല്‍ മറുമൊഴി എന്നത്,

നിങ്ങള്‍ പോസ്റ്റുകളെല്ലാം നിങ്ങടേതാകും പൈങ്കിളിയേ,
നീങ്ങള്‍ കമന്റും കമന്റുകളെല്ലാം നിങ്ങടേതാകും പൈങ്കിളിയേ എന്ന മട്ട്.....

ആള്‍ ദി ബെസ്റ്റ് ഫോര്‍ മറുമൊഴി.......

ഞാന്‍ ചേര്‍ന്നു കഴിഞ്ഞു.......

ഉണ്ണിക്കുട്ടന്‍ said...

കലക്കി വിശദീകരണം ..

ഉണ്ണിക്കുട്ടന്‍ said...

മറുമൊഴീ ചേര്‍ന്നേപ്പിന്നേ ഞാന്‍ മറ്റു ബ്ലോഗുകളില്‍ ഇടുന്ന കമന്റും പിന്‍മൊഴീല്‍ വരുന്നില്ല. എന്നെ ചവിട്ടി പുറത്താക്കി. നന്ദി.

asdfasdf asfdasdf said...

ഇത്രയധികം സെര്‍വ്വറും സെറ്റപ്പൊക്കെ ആയ സ്ഥിതിക്ക് മറുമൊഴിക്ക് ഒരു വിശ്വരൂപിപ്പട്ടം കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആള്‍ ദി ബെസ്റ്റ്.

Promod P P said...

ഈ സംരംഭത്തിന് എല്ലാ വിധ പിന്തുണയും ആശംസകളും.

Mr. K# said...

ഉണ്ണിക്കുട്ടാ, നിന്റെ കമന്റുകള്‍ ഇപ്പോഴും പിന്മൊഴിയില്‍ വരുന്നുണ്ട്. നിന്നെ ആരും ചവിട്ടിപ്പുറത്താക്കിയിട്ടില്ല.

മറുമൊഴി പിന്മൊഴിക്ക് എതിരായാണ് തുടങ്ങിയതെന്ന് എനിക്കു തോന്നുന്നില്ല. മറ്റൊരു കമന്റ് അഗ്രഗേറ്റര്‍, കുറച്ചു കൂടി ഫില്‍റ്ററിങ്ങ് കുറവുള്ളത്. ഫില്‍റ്ററിങ്ങ് സ്വയം ചെയ്തോളാം എന്നുള്ളവര്‍ക്ക് ചേരാം. അതുകൊണ്ട് മറുമൊഴിയില്‍ ചേര്‍ന്നു എന്നതുകൊണ്ട് ആരേയും എവിടെനിന്നും ചവിട്ടിപ്പുറത്താക്കില്ല.

മറുമൊഴിക്ക് എന്റെ ആശംശകള്‍.

ഉണ്ണിക്കുട്ടന്‍ said...

നന്ദി കുതിരവട്ടാ.. ഞാന്‍ കണ്ടു എന്റെ കമന്റുകള്‍ വരുന്നുണ്ട്. കുറച്ചു കഴിഞ്ഞും കാണാഞ്ഞപ്പോള്‍ തെറ്റിദ്ധരിച്ചു.

SUNISH THOMAS said...

(:-:)

ഇടിവാള്‍ said...

That's a cool set up and policy..
Good Luck guys.

7 Servers? that's too much :) 7 Boologa Wonders we might call it ;)

So far the performance is great. Consistency is important.

Sreejith: I dont think we need to know who all are behind this set up. Transperancy is to be refleted in the policy of Marumozhikal.

"Choodu vellathil veena poocha thanutha vellam kandaalum pETikkum ennallE"...

I feel sorry to Evooraan..
"vazhiye pokunna andanum adakodanum ellam evooraneyaanu teri vilikkunnath".... For What ?

For the time/Effort he spent for pinmozhikal? I think he receives teh blogger's wrath for the mistakes of not his own! to be honest...

Yeah, there might be some flaws in pinmozhikal..

athinu evooraane maathram theri vilikkunnath nalla kaaryamalla.

I dont think Marumozhikal is not a replacement of Pinmozhikal. Competition is always good for better performance.

Cheers ...
Vinod Menon

G.MANU said...

aaSamsakaL

Dinkan-ഡിങ്കന്‍ said...

ആശംസകള്‍ ആശംസകള്‍ (അത് മാത്രേ കയ്യില്‍ ഉള്ളൂ‍)
വേറേ ഒന്നും ച്വാദിക്കരുത് പ്ലീസ്

Unknown said...

അപ്പൊ ചില്ലറക്കളിയല്ല സംഭവം. അല്ലേ? സേവനങ്ങള്‍ക്ക് നന്ദി. ആശംസകള്‍!

ബ്ലോഗ്‌നാഥന്‍ said...
This comment has been removed by the author.
ബ്ലോഗ്‌നാഥന്‍ said...

പിന്മൊഴികള്‍ എന്ന ബൂലോഗ കമന്റ് കയറ്റിറക്ക് സംഘത്തിന് പകരക്കാരനായി വന്ന മറുമൊഴികള്‍ക്ക് ആശംസകള്‍.

7 സെര്‍വറുകളിലൊക്കെ ഓടിക്കുക എന്നൊക്കെ വച്ചാല്‍ ഇതൊരു മഹാ സംഭവം തന്നെ. ഈ ബ്ലോഗുകളും കമന്റുകളുമൊക്കെ പ്രസിദ്ധീകരിക്കുന്ന ഗൂഗ്‌ളിന്റെ ബ്ലോഗ്ഗറിനും, ഗൂഗ്‌ള്‍ ഗ്രൂപ്പിന് പോലും ഇത്രയും സെര്‍വറുകള്‍ കാണില്ല!!

ഒരു ജീ-മെയില്‍ അക്കൌണ്ടും ഒരു ഗൂഗ്‌ള്‍ ഗ്രൂപ്പും ഓടിക്കാന്‍ ഇത്രയും സെര്‍വറുകള്‍ വേണോ? എന്റമ്മോ!!! രണ്ടെണ്ണം കുറച്ചുകൂടെ?

ഇടിവാളേ ഇത് ആ പറഞ്ഞത് തന്നെ.

എന്തായാലും സംഗതി നടക്കട്ടെ.

---
ബ്ലോഗ്‌നാധന്‍
---

Kaithamullu said...

എന്റെ വകേം ഒര് ആ..ശം..സാ!

Cibu C J (സിബു) said...

ബ്ലോഗ്‌നാഥാ ;))

കുറുമാനേ, ദില്‍ബാസുരാ, ഇടിവാളേ, ആശ്ചര്യപ്രകടനം കൊള്ളാം :) പത്തുനൂറ്‌ ആളുകളൊക്കെ ചേര്‍ന്നിട്ടുണ്ടല്ലോ പിന്നെ എന്തിനാ ഈലെവല്‍ മാര്‍ക്കറ്റിംഗ്. മറുമൊഴി ടീമിന്റെ ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ടീം “കുറുമാന്‍ ഇടിവാള്‍ പച്ചാളം : pachalam ikkaas|ഇക്കാസ് ദില്‍ബാസുരന്‍“ എന്ന്‌ കാണും. അല്പബുദ്ധികള്‍ നിങ്ങളൊക്കെ തന്നെയാണ് നടത്തിപ്പുകാര്‍ എന്നു കരുതുകയും ചെയ്യും.

മറുമൊഴിയെ പറ്റി പിന്മൊഴിയെ പറ്റിയുള്ള അഭിപ്രായം തന്നെ. ഒരു കാലിലെ മന്ത്‌ മറ്റൊരുകാലിലേയ്ക്ക് മാറിയ പോലെ. അതുകൊണ്ട്‌ മന്ത്‌ പെട്ടെന്ന്‌ മാറട്ടേ , അല്ലെങ്കില്‍ ശ്രദ്ധിക്കപ്പെടും വിധം വലുതാവാതിരിക്കട്ടേ എന്ന്‌ ആശംസ :)

ഒരു കാര്യം കൂടി: പിന്മൊഴിയെ തനിമലയാളവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. രണ്ടും രണ്ടാണ്. പിന്മൊഴിയില്‍ ഒരു വാണിജ്യസംരംഭവും ആരും നടത്തിയിട്ടുണ്ട്‌ എന്ന്‌ എന്റെ അറിവിലില്ല.

Unknown said...

സിബുച്ചേട്ടാ,
ബ്ലോഗില്‍ കോണ്ട്രിബ്യൂട്ടേഴ്സായി എന്നത് കൊണ്ട് നടത്തിപ്പുകാരാവും എന്നില്ലല്ലോ. ഇനി ആണെങ്കിലും അത് വിഷയമാണോ? പിന്നെ മാര്‍ക്കറ്റിങ്.. പൂച്ച കറുത്തിട്ടായാലും വെളുത്തിട്ടായാലും നായയെ കണ്ടാല്‍ ഓടിയാല്‍ മതി എന്നാണല്ലോ.

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം. ഒരാളെ ചേര്‍ത്താല്‍ 10 കമന്റ് ഫ്രീ. മറുമൊഴികള്‍ ടീം എന്ത് പറയുന്നു? (ഓ.. അത് ഞാന്‍ തന്നെയാണല്ലോ. മറന്നു) അങ്ങനെ തന്നെ ദില്‍ബാ.. :-)

Manjithkaini said...

സെര്‍വറോടിക്കുന്ന ചുള്ളന്മാരെയെല്ലാം പിടികിട്ടി ട്ടോ

ബംഗലരുവില്‍ ബി.എസ്. യദൂരിയപ്പാ, ചെന്നൈയില്‍ മുത്തുവേല്‍ കരുണാനിധി, കൊച്ചിയില്‍ ഷണ്മുഖന്‍, യു.എ.ഇയില്‍ ഷേക്ക് മുഹമ്മദ് അല്‍ മുസ്തഫ ബിന്‍ ലാദന്‍ അല്‍ സാബ, ഫിലാഡെല്‍ഫിയയില്‍ മനോജ് നൈറ്റ് ശ്യാമളന്‍, ടോക്കിയോയില്‍ മസനോബു ഫുക്കുവോക്ക.

ഭാരതത്തിന്റെ അഖണ്ഡത മാത്രം സംരക്ഷിച്ചാല്‍ മതിയാകുമോ?

യു.എ.ഇയിലെ സെര്‍വര്‍ എമിറേറ്റ്സുകളുടെ അഖണ്ഡതയും ഫിലാഡെല്‍ഫിയ സെര്‍വര്‍ അമേരിക്കന്‍ അഖണ്ഡതയും ടോക്യോയിലെ സെര്‍വര്‍ ജപ്പാന്റെ അഖണ്ഡതയും സംരക്ഷിക്കേണ്ടേ?

ഇനി റിപ്പോര്‍ട്ട് എഴുതുമ്പോള്‍ തൊട്ടുപിന്നിലുള്ള കമന്റ് സംഘത്തേക്കാള്‍ എന്നു കൂടി ചേര്‍ക്കാന്‍ മറക്കരുത്!

പിന്മൊഴി ഒരു വാണിജ്യ സംഘമായിരുന്നു എന്നതു പുതിയൊരറിവാണ്. ഏവൂരാനെ വിളിച്ച് കുറേ ഡോളറിന്റെ കണക്കു ചോദിക്കട്ടെ.

ഒരു കമന്റ് സംഘം വളരാന്‍ ഇതുപോലെയുള്ള മാര്‍ക്കറ്റിങ്ങോന്നും വേണ്ട മക്കളെ. അല്ലാതെ തന്നെ വളര്‍ന്നോളും. നമ്മള്‍ മലയാളികളല്ലേ.

കുറിപ്പ്: ഞാന്‍ പിന്മൊഴിയില്‍ നിന്നും ആറു മാസം മുന്‍പ് റിട്ടയര്‍ ചെയ്തിരുന്നു. പിന്മൊഴി നിര്‍ത്തണമെന്ന് അതിനും മുന്‍പേ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മറുമൊഴിക്ക് ആവശ്യക്കാര്‍ പെരുകിക്കൊണ്ടിരിക്കുമ്പോള്‍ ഇതുപോലെയുള്ള തമാശയൊന്നുമെഴുതി വിലകളയരുത് എന്നൊരഭ്യര്‍ത്ഥനയുണ്ട്.

ഇടിവാള്‍ said...

സിബുവേ,
എന്റെ ആശ്ചര്യ പ്രകടനം കണ്ട് സിബു ആശ്ചര്യപ്പെടേണ്ട. 7 സെര്‍വര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓടുന്നു എന്നൊക്കെ കേട്ടപ്പോ ഞെട്ടി!

ആഫ്രിക്കന്‍ കസ്റ്റമേഴ്സിനെ ഫീഡു ചെയ്യാന്‍, ഉഗാണ്ടയിലോ ഘാനയിലോ നൈജീരിയാവിലോ 2-3 സര്‍വര്‍ കൂടി പിടിപ്പിക്കാന്‍ ഈ മറുമൊഴി ടീമിനോടു പറയണം.

പിന്നെ, ഒരു ബ്ലോഗുണ്ട് , എന്നതല്ലാതെ, സര്‍വറും സ്ക്രിപ്റ്റും ഒക്കെ വച്ച് ഈ ഗൂഗിള്‍ ഗ്രൂപ്പോ കമന്റ് അഗഗേറ്ററോ ഓടിക്കാനുള്ള സങ്കേതിക ജ്ഞാനം എനിക്കില്ല സിബുവേ.

ഇനി ആ ജ്ഞാനമൊക്കെ ഉണ്ടെങ്കില്‍ തന്നെ, സര്‍വറൂം സ്ക്രിപ്റ്റും ഓടിച്ച്, കുറേ മലയാള ബൂലോഗര്‍മാരെ കുടക്കൂഴില്‍ നിര്‍ത്തി അവരെ പോലീസിങ്ങ് ചെയ്തു സംതൃപ്തിയടയാനോ, ഭാഷാപിതാവായി സ്വയം അവരോധിക്കാനോ, ഒന്നും എനിക്ക് സമയമില്ലെന്നു മാത്രമല്ല, അശേഷം താല്പര്യവുമില്ല സിബൂ ;)


കൂട്ടുകാരന്‍ ബ്ലോഗര്‍ ഒരു ബ്ലോഗ് ഇന്‍‌വിറ്റേഷന്‍ അയച്ചു തന്നു, അതു ആക്സപ്റ്റ് ചെയ്തു എന്നു മാത്രം.

ആ ഗ്രൂപ്പ് ബ്ലോഗില്‍ കോന്റ്രിബ്യൂട്ടര്‍ ലിസ്റ്റില്‍ പേരു കാണുന്നത് ഇത്രേം വലിയ തെറ്റാണെന്നറിഞ്ഞില്ല!

പിന്നെ, എന്റെ ബ്ലോഗു കമന്റുകള്‍ എങ്ങോട്ടു ഫോര്‍വേഡു ചെയ്യണമെന്നു തീരുമാനിക്കാനുള്ള അധികാരം എനിക്കു ഗൂഗിള്‍ തരുന്നുണ്ടെന്നാണെന്റെ വിശ്വാസം!

പിന്മൊഴിയും മറുമൊഴിയും മാത്രമല്ല, വിവിധ താല്പര്യക്കാരുടെ പല ഗ്രൂപ്പുകള്‍ ഇനിയും വരണമെന്ന പക്ഷക്കാരനാണ് ഞാന്‍..ഇപ്പോഴും

ഞാനിതിലുണ്ടെന്നു കരുതിയ “അല്പബുദ്ധികളെ“ .. നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടേ!

അഭയാര്‍ത്ഥി said...

എലിഫന്റിയാസിസ്‌ ഫ്രം വണ്‍ ലെഗ്‌ ടു അനദര്‍.
സിബു മന്ത്‌ ഒരു കാലില്‍ നിന്ന്‌ മറ്റേകാലിലേക്കെന്ന്‌ പറഞ്ഞതിന്റെ കോപി രൈറ്റവകാശം
ലംഘിക്കേണ്ടെന്ന്‌ കരുതിയാണ്‌.

പിന്മൊഴിയോളം പോന്നൊരു മൊഴിയില്ല.
ഒരു കോട്ടവുമില്ലതിരുന്ന അതിനെ കശാപ്പ്‌ ചെയ്ത്‌ വേറൊന്ന്‌ സ്ഥാപിക്കനുള്ള ജനാധിപത്യ
വിധ്വംസക പ്രശ്നങ്ങള്‍ അവിടെ ഉണ്ടായിട്ടില്ല.

ഉണ്ടായാത്‌ ചവറ്‌ കലപിലകള്‍. പെരിങ്ങോടന്‍ പറഞ്ഞത്‌ പോലെ പൊതു കക്കൂസായ പ്രശ്നം.
അത്‌ ഞാന്‍ വര്‍ഷങ്ങള്‍ മുമ്പേ പറഞ്ഞ പ്രശ്നങ്ങളുടെ പരിപൂര്‍ണ്ണത കൈവന്ന വൈകല്യ കരാള രൂപം.
അത്‌ റിപ്പയറബിളായിരുന്നു.
പിന്മൊഴിക്ക്‌ അനുമതിയിലൂടെ മെംബര്‍ഷിപ്പേകിയിരുന്നെങ്കില്‍.

പിന്നെ മാര്‍കറ്റിംഗ്‌. ശരിക്കും സ്കോപ്പുണ്ടായിരുന്നു. ഇക്കണക്കിന്‌ പിന്മൊഴി പോയിരുന്നെങ്കില്‍ അടുത്ത വര്‍ഷത്തേക്ക്‌
അതിശയോക്തിയില്ലാതെ നാലായിരം കവിയുമായിരുന്നു. പരസ്യമാര്‍ഗങ്ങള്‍ അവലംഭിച്ചാല്‍ പതിനായിരം
കവിയുമായിരുന്നു.
മൂന്ന്‌ വര്‍ഷത്തില്‍ അതൊരു സംഭവമാകുമായിരുന്നു.

എന്നാല്‍ ഉപജ്ഞാതാക്കള്‍ തുടക്കത്തിലേ ഉള്ള ക്വാളിറ്റി റീഡിംഗ്‌ എന്ന നിസ്വാര്‍ത്ഥ ആശയം കൈവിടാഞ്ഞതിനാല്‍
അതിനെ എത്നേസിയക്ക്‌ വിധേയമാക്കുന്നു.

മറുമൊഴി ഒര്‌ ബിസിനസ്‌ സംരംഭമായിട്ടാണെങ്കില്‍ ആള്‍ ദ ബെസ്റ്റ്‌.

പെരിങ്ങോടന്റെ തന്നെ വാക്കുകള്‍ കടം കൊള്ളട്ടെ.
എനിക്കീ മലയാളികളെ വെറുപ്പാകുന്നു.

Unknown said...

ഞാനും ഉണ്ടേ....
ആശംസകള്‍!

asdfasdf asfdasdf said...

ഇവിടെയും ഒരു പുറം ചൊറിയലിന്റെ ആവശ്യമുണ്ടോ ?

മറുമൊഴികള്‍ ടീം said...

പ്രിയ അഭയാര്‍ത്ഥി,
മറുമൊഴി ഒരു കമന്റ് അഗ്രഗേറ്റര്‍ മാത്രമാണ്. ഉദാത്തമായ മലയാള സാഹിത്യമോ സാഹിത്യകാരന്മാരോ ഭാഷാപോഷിണികളായ ബ്ലോഗുകളോ അങ്ങനെ എന്തെങ്കിലുമോ സൃഷ്ടിക്കാമെന്നൊരു ഉദ്ദേശം ഇല്ല. ബ്ലോഗുകളില്‍ നിന്നുള്ള കമന്റുകള്‍ ശേഖരിക്കാന്‍ ഒരു ഇടം.

ക്വാളിറ്റി റീഡിങ് വേണമെങ്കില്‍ ഗൂഗിള്‍ റീഡര്‍ ഉപയോഗിക്കുകയാവും നല്ലത്.ഇവിടെ എല്ലാ തരം കമന്റുകളും ബ്ലോഗുകളും കാണും. സ്വന്തം ബ്ലോഗിലെ കമന്റുകള്‍ ഈ അഗ്രഗേറ്ററില്‍ വന്ന് കാണണം എന്നുള്ള ആര്‍ക്കും ഇത് ഉപയോഗപ്പെടുത്താം. ചൈല്‍ഡ് പോര്‍ണോഗ്രഫി, തീവ്രവാദം, എതെങ്കിലും ദേശങ്ങള്‍ക്കെതിരെയുള്ള പ്രചരണം മുതലായ ചില കാര്യങ്ങള്‍ ഒഴിച്ച് മറ്റെന്തും അനുവദനീയമാണ്.

ഒരിക്കല്‍ കൂടി പറയുന്നു. മറുമൊഴി ഒരു ബിസിനസ് സംരംഭമല്ല. ഒരിക്കലും ആവുകയുമില്ല. നന്ദി.

Unknown said...

മറുമൊഴി മലിനമാക്കാതെയിരിക്കാനും നിലവാരം കാത്തുസൂക്ഷിക്കാനും നമുക്ക് ജാഗ്രത പുലര്‍ത്താം !!

Shiju said...

മറുമൊഴിയുടെ സെര്‍വര്‍ ഇപ്പോള്‍ ഓടുന്നത് ഭാരതത്തില്‍ ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊച്ചി, ചെന്നൈ എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും യൂ.ഏ.ഇ യില്‍ ഒന്ന്, ഫിലാഡെല്‍ഫിയ, ടോക്യോ എന്നിവിടങ്ങളില്‍ ഒന്ന് എന്ന തോതിലുമാണ്.

ഒരു ഗൂഗിള്‍ ഗ്രൂപ്പ് നടത്തി കൊണ്ടു പോകാന്‍ ഇത്ര സെര്‍വര്‍ ഒക്കെ വേണോ. ഒരെണ്ണം കുറക്കുന്നേ പ്ലീസ്.

അല്ല ഇനി ഇപ്പോ ഏഴു വന്‍ കരകളില്‍ ആയി ഓടിക്കുന്ന സെര്‍വര്‍ ഗൂഗ്ഗിളിന്റെ മൊത്തം സെര്‍വറുകള്‍ ആണോ.

മറുമൊഴി ഗൂഗിളിന്റെ സര്‍വറുകള്‍ മൊത്തം വിലയ്ക്കു വാങ്ങിയോ.

ഇതൊന്നുമില്ലാതെ ഒറ്റ സെര്‍വര്‍ വെച്ച് പിന്മൊഴി നടത്തിയത് എങ്ങനെയാണാവോ. ഏവൂരാനോട് ചോദിക്കാമല്ലെ.

ഈ ഗ്രൂപ്പും പിന്മൊഴിക്ക് ഉണ്ടയിരുന്നു എന്നു പറയുന്ന കുറ്റങ്ങളില്‍ നിന്നു മുക്തമല്ല. അതിന്റെ തെളിവാനല്ലോ ഇന്നലെ മഞിത്തിന്റെ കമനെറ്റിനു കിട്ടിയ ഇമ്മീഡിയറ്റ് റെസ്പോന്‍സ്.

വലതു കാലിലെ മന്ത് ഇടതു കാലിലേക്ക് മാറി.

റാന്തല്‍ said...

“പിന്‍‌മൊഴികള്‍” അതിന്‍‌റ്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തി എന്നാണ് തോന്നുന്നത്. 06/23/2007 07:22 PM-ന് ശേഷം ഒരു കമന്‍‌റ്റും അവിടെ വന്നുകാണുന്നില്ല. രണ്ട് മൊഴികളുടേയും (പിന്‍‌മൊഴികള്‍, മറുമൊഴികള്‍) കമന്‍‌റ്റുകള്‍ ഒരേയിടത്തില്‍ വായിക്കാനുള്ള സംവിധാനം എന്ന ബ്ലോഗില്‍ ഒരുക്കിയിരിക്കുന്നു.

സാല്‍ജോҐsaljo said...

ആശംസകള്‍!

കണ്ണൂസ്‌ said...

ആകെ മൂന്ന് മാസത്തിലൊരിക്കല്‍ ഒരു പോസ്റ്റിട്ട്‌, അത്‌ നാലും മൂന്നും ഏഴ്‌ പേര്‍ വായിക്കുന്ന എന്റെ ബ്ലോഗ്‌ എന്തായാലും പിന്‍മൊഴിയിലും കാണില്ല, മറുമൊഴിയിലും കാണില്ല ഇനി മുതല്‍.

ഇനി, എന്റെ ബ്ലോഗ്‌ ലിസ്റ്റ്‌ ചെയ്യണം എന്ന് നിര്‍ബന്ധമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍, എന്നെ അഡ്‌മിന്‍ ആക്കുക, ബിസിനസ്സില്‍ പങ്കാളിയാക്കുക.

മറുമൊഴികള്‍ ടീം said...

മറുമൊഴിയുടെ സെര്‍വര്‍ ഇപ്പോള്‍ ഓടുന്നത് ഭാരതത്തില്‍ ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊച്ചി, ചെന്നൈ എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും യൂ.ഏ.ഇ യില്‍ ഒന്ന്, ഫിലാഡെല്‍ഫിയ, ടോക്യോ എന്നിവിടങ്ങളില്‍ ഒന്ന് എന്ന തോതിലുമാണ്.

ഈ പറഞ്ഞതിനെയാണല്ലോ അതിശയോക്തി എന്നും തമാശ എന്നും വിശേഷിപ്പിച്ച് കാണുന്നത്. ഒരല്പം വിശദീകരണം ഇവിടെ ആവശ്യമാണെന്ന് തോന്നുന്നു.

ഏഴല്ല അര സെര്‍വര്‍ ഉണ്ടെങ്കിലും മറുമൊഴി ഓടും. ഇതിന്റെ സെര്‍വര്‍ അവനവന്റെ നിത്യോപയോഗ കമ്പ്യൂട്ടറില്‍ മറ്റു പ്രോഗ്രാമുകളോടൊപ്പം ഓടിക്കാവുന്ന സിമ്പിള്‍ ആയ ഒരു സാധനമാണ്. മറുമൊഴി ആരും കുടുംബ സ്വത്താക്കാതിരിക്കാനും ഇത് ഒരിക്കലും നിലയ്ക്കാതിരിക്കാനും വേണ്ടിയാണ് കാക്കത്തൊള്ളായിരം സെര്‍വറുകള്‍. ഒരു നല്ല നെറ്റ് കണക്ഷനും താല്പര്യവുമുള്ള ആര്‍ക്കും ഇത് നടത്താം എന്ന് മുമ്പ് പറഞ്ഞിട്ടുള്ളതാണല്ലോ. കെട്ടുതാലി പണയം വെച്ച് ഓടിക്കേണ്ട ചിലവൊന്നും ഇതിനില്ല എന്നിരിക്കെ ഇത് ഒരു വാണിജ്യസംരംഭമാക്കാനും ഉദ്ദേശിക്കുന്നില്ല.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറിന്റെ ഒരു കുറവുണ്ടാരുന്നോ എന്നൊരു സംശയം എന്തായാലും നല്ലൊരു മറുപടിക്കമന്റിന്റെ താഴെയാകുമ്പോള്‍ ക്ലാപ്പ് അടിച്ച് ഒന്ന് വിസിലുവിളിച്ചേക്കാം.... ആശംസകള്‍... ഫീ‍ീ‍ീ‍ീ‍ീ

പോക്കിരി said...

ആശംസകള്‍....

ഉണ്ണിക്കുട്ടന്‍ said...

അഭയാര്‍ത്ഥി മാഷേ ഒരുങ്ങിത്തന്നെ അല്ലേ? എല്ലായിടത്തും പോയി അലമ്പുണ്ടാക്കുന്നുണ്ടല്ലോ..?

പിന്‍മൊഴി സേവനം നിര്‍ത്തുന്നു എന്നു കേട്ടതില്‍ പിന്നെയാണ്‌ മറുമൊഴികള്‍ കണ്ടത്. അതു ജനകീയമാണെന്നു ബോധ്യമായപ്പോള്‍ ചേര്‍ന്നു. അതില്‍ ചിലപ്പോ 7 സെര്‍വര്‍ ഉണ്ടാകും ചിലപ്പോ പത്തോ നൂറോ കാണും ചിലപ്പോ സര്‍വറേ കാണില്ല. അതിനിപ്പോ ആര്‍ക്കാ ഇത്ര വിഷമം? പിന്നെ ചിലര്‍ ഞാന്‍ മറുമൊഴീലേക്കു മാറി അല്ലെങ്കില്‍ പിന്‍മൊഴി ചത്തിട്ടേ ഞാന്‍ മാറൂ എന്നൊക്കെ കമന്റിട്ടു കണ്ടു. പക്ഷെ ഞാന്‍ ഒരു മൊഴീലും ഇല്ല എന്നൊക്കെ വിളിച്ചു പറയേണ്ട കാര്യം ഉണ്ടോ..?

കുറെ പേര്‍ ഒരു ബിസിനെസ്സ് ഉദ്ദേശവം ഇല്ലാതെ തുടങ്ങിയ നല്ലൊരു കാര്യമല്ലേ..ഒരു ഉപകാരമല്ലേ..അവരെ സഹായിക്കണ്ട..ഉപദ്രവിക്കാതെ ഇരിന്നൂടെ?

അഭയാര്‍ത്ഥി said...

ഉണ്ണിക്കുട്ട പൈപ്പില്‍ എന്റെ പേര്‌ കണ്ടിട്ടല്ല മറുമൊഴിയില്‍ എന്റെ പേര്‌ കണ്ടിട്ടാണ്‌ വന്നത്‌ കേട്ടൊ.

എന്റെ കമന്റുകള്‍ ശ്രദ്ധിച്ച്‌ വായിച്ച്‌ നോക്കു. നിരുത്സാഹപ്പെടുത്തുന്ന ഒന്നുമില്ല. മറുമൊഴികളുടെ നീക്കങ്ങള്‍ നന്നായി
ഒബ്സര്‍വ്‌ ചെയ്യുന്ന ഒരാള്‍ക്കേ ഞാനെഴുതിയ കമന്റുകള്‍ എഴുതാനാകു.

അതെന്റെ വിഹ്വലതയാണ്‌. ഇതില്‍ ഞാനറിയുന്ന ആളുകള്‍ ഉണ്ടെന്നതും, ഇതില്‍ ഞാനുള്‍പ്പെട്ടിരുന്നെങ്കില്‍ ഞാന്‍ അവരോടെന്തൊക്കെ ശ്രദ്ധിക്കണമെന്ന്‌ പറയുമായിരുന്നുവൊ അതൊക്കേയെ ഞാന്‍ പറയുന്നുള്ളു.

പിന്മൊഴികള്‍ നിര്‍ത്തേണ്ടതായിരുന്നുവെന്നോ മറുമൊഴികള്‍ നിര്‍ത്തേണ്ടതാണെന്നൊ ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. മറിച്ച്‌ ബുള്ളറ്റിന്‍ ബോര്‍ഡുകളുടെ ആവശ്യമുണ്ടെന്ന്‌ തന്നെയാണ്‌ എന്റേയും വിശ്വാസം.

വ്യക്തിപരമായി പിന്മൊഴിയുടെ മരണത്തോടെ ബുള്ളറ്റിന്‍ ബോര്‍ഡുകള്‍ ഞാനുപേക്ഷിച്ചു. പ്രത്യക്ഷപ്പെടേണ്ട ചിലകാര്യങ്ങളോഴികെ ഒരു മൊഴിയിലും ഞാന്‍ കമെന്റിടുകയില്ല.

എനിക്കിഷ്ടമുള്ള അലച്ചിലില്‍ - അഭയാര്‍ത്ഥിയായുള്ള യാത്രയില്‍ കയറുന്ന
ബ്ലോഗുകളീല്‍ കമന്റാന്‍ തോന്നിയാല്‍ പറ്റുമെങ്കില്‍ കമന്റിട്ട്‌ പോകും. അത്ര തന്നെ.

മറുമൊഴി നന്നായി നടക്കണം എന്നാണ്‌ എന്റെ ആഗ്രഹം. പ്രാര്‍ത്ഥന.

ദില്‍ബന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക്‌ ഞാന്‍ എപ്പോഴെങ്കിലും വ്യക്തിപരമായി എന്റെ വിഹ്വലതകള്‍ എന്തൊക്കേയെന്ന്‌ പറയാം. ഇവിടെ പറഞ്ഞാല്‍ അത്‌ അത്തരക്കാര്‍ക്കുള്ള മാര്‍ഗ്ഗ രേഖയാകും.

നന്മകള്‍.

അരവിന്ദ് :: aravind said...

ഏവൂരാന്റെ പിന്മൊഴിക്കെന്ത് സംഭവിച്ചു?
കിരീടം കണ്ടിട്ടില്ലേ? സേതുമാധവനെ എല്ലാവരും കൂടി ചേര്‍ന്നു റൌഡി ആക്കുകയായിരുന്നു.

സേതുവിന്റെ പേരില്‍ അങ്ങാടിയില്‍ റൌഡിത്തരം കാട്ടിയത് മറ്റു പലരുമായിരുന്നു.ബന്ധുവെന്ന് കരുതുന്നവരുള്‍പ്പെടെ. ആള്‍ക്ക്ക്കാര്‍ വെറുത്തതിന് എന്തിന് കുറ്റം?

ആ ഒരു അബദ്ധം സൂക്ഷിക്കുക.

ആശംസകള്‍.

ഏറനാടന്‍ said...

ഒടുവില്‍ ഞാനുമിതാ ചേരുന്നൂ.. മറുമൊഴി നല്ല നറുമൊഴിയാവട്ടെ, തേന്‍ മൊഴിയും ആയിതീരട്ടെ എന്നാശിക്കാമല്ലേ... (ഒരു നിമിഷമാ പിന്മൊഴിയുടെ സ്മരണയില്‍ തലകുനിച്ചോട്ടെ) എല്ലവരേയും ഒത്തിരി മിസ്സായപോലെ..!

സാല്‍ജോҐsaljo said...

“എന്തിയേ... മോനെ... മറുമൊഴി....
ശോ...“


ഒന്നും കാണുന്നില്ലല്ലോ...ദൈവേ പൊളിച്ചടുക്കിയാ...

മറുമൊഴികള്‍ ടീം said...

സുഹൃത്തുക്കളെ,

ഗൂഗിളില്‍ നിന്ന് ചില തടസ്സങ്ങള്‍ ഉണ്ടായതിനാല്‍ മറുമൊഴിയില്‍ ആകസ്മികമായി ചില തടസങ്ങള്‍ ഉടലെടുത്തിരുന്നു. "ബീറ്റാ"യില്‍ നിന്ന് "റിയല്‍" സെറ്റപ്പിലേയ്ക്ക് എത്തുന്നത് വരെ ഇത്തരത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ക്ഷമിച്ച് സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.
[മറുമൊഴി മെയില്‍ ഐ.ഡികളെ ഗൂഗിളിന്റെ കാവല്‍ ഭടന്‍ "സ്പാം" ആയി തെറ്റിധരിച്ച് പടിക്കല്‍ വെച്ച് കുന്തം കൊണ്ട് തടഞ്ഞ് നിര്‍ത്തുന്നു. എന്നതാണ് സാങ്കേതിക തടസ്സം , ആയതിനാല്‍ കൊടച്ചക്രം വഴി കുന്തത്തെ നേരിടേണ്ടതുണ്ട്]

മറുമൊഴി സെര്‍വറുകളില്‍ താല്‍ക്കാലികമായി ചില മാറ്റങ്ങള്‍ വരുത്തിയതിനാല്‍ "ത്രെഡ്" പാറ്റേണില്‍ ആണ് ചില മെസേജെസ് കാണിച്ചിരുന്നത്.
ഉദാ. http://groups.google.co.in/group/marumozhikal/browse_thread/thread/8cc3e2964271b55c/e1f81db73fe25ebe#e1f81db73fe25ebe എന്ന ലിങ്കില്‍ തന്നെ 2 മെസേജെസ് വന്നിരിക്കുന്നത് കാണാം.
ടൈം സ്റ്റാമ്പിങ്ങ് വഴി അതും പരിഹരിച്ചിരിക്കുന്നു.

മറുമൊഴിയുമായി സാങ്കേതികം ആയി സഹകരിക്കുന്ന ബ്ലോഗര്‍മാര്‍ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

പ്രശനങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു.

സഹകരണങ്ങള്‍ക്ക് നന്ദി

-- മറുമൊഴി ഗൂഗിള്‍ സംഘം

കുറുമാന്‍ said...

ഓഹ്, ഞാന്‍ കരുതി, രണ്ട് മൂന്ന് പിടി മണ്ണ് വാരിട്ട് പോവാംന്ന്. അപ്പോഴല്ലെ, ഉയിര്‍ത്തെഴുന്നേറ്റത് മറുമൊഴി.

ഇനി അടുത്തൊന്നും വടിയാവല്ലെട്ടാ

Dinkan-ഡിങ്കന്‍ said...

കുറുമാനേ ഞാന്‍ ഓള്രെഡി മണ്ണ് വാരിയിട്ട് ചീത്ത വിളിക്കുകയും ചെയ്തു. എന്നിട്ട് തിരികെ പോകുമ്പോളാണ് കുഴിയില്‍ അനക്കം. പിന്നെ ജീവന്‍ ഉണ്ടെന്ന് കണ്ടു. :)
പിന്നെ സോറി പറഞ്ഞു

മറുമൊഴികള്‍ ടീം said...

ചിലര്‍ കമെന്റ് നോട്ടിഫിക്കേഷന്‍ മറുമൊഴികള്‍ എന്ന ജീമെയില്‍ ഐഡിയിലേയ്ക്ക് അയക്കുന്നതിനു പകരം ഗ്രൂപ്പിലേയ്ക്ക് നേരിട്ട് അയക്കുന്നു. ദയവായി അതൊഴിവാക്കി മറുമൊഴികള്‍@ജീമെയില്‍.കോം എന്നാക്കുക
We have found that some of the bloggers are seting their comment notification directly to marumozhi google group instead of marumozhi@gmail.com. Kindly set the comment Notification as gmail ID and not the group ID.

അഞ്ചല്‍ക്കാരന്‍ said...

പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നേറാന്‍ ആശംസകള്‍. മറുമൊഴി പണിമുടക്കിയപ്പോള്‍ പഴയ, വളരെ പഴയ കമന്റുകളിലേക്ക് ഒന്നു കണ്ണോടിച്ചു. ശരിക്കും “മറുമൊഴി” യുടെ പിറവി ഒരു വര്‍ഷം മുമ്പേ തന്നെ നടന്നിരുന്നു എന്നും അങ്ങിനെ ഒരു പിറവി ഉണ്ടാകാനുള്ള കാരണമെന്തെന്നും മനസ്സിലായപ്പോള്‍ “മറുമൊഴി” അക്ഷരാര്‍ത്ഥത്തില്‍ സംഭവിക്കേണ്ടത് തന്നെയായിരുന്നു എന്ന് തോന്നിപോകുന്നു.

ആശംസകള്‍.

മൂര്‍ത്തി said...

ഏതാണ്‍ ശരി?
marumozhi@gmail.com or marumozhikal@gmail.com
മലയാളത്തില്‍ മറുമൊഴികള്‍ എന്നും ആംഗലേയത്തില്‍ മറുമൊഴി എന്നും കാണുന്നു.എനിക്ക് വന്ന മെയിലില്‍ marumozhikal@gmail.com എന്നായിരുന്നു..

മറുമൊഴികള്‍ ടീം said...

മൂര്‍ത്തീ http://marumozhisangam.blogspot.com/2007/06/blog-post_09.html എന്നതില്‍ സെറ്റിങ്ങ്സ് ഉണ്ട് കാണൂ

ശ്രീ said...

അഭിനന്ദനങ്ങള്‍‌!

കുറുമാന്‍ said...

മറുമൊഴിക്ക് മൃതോത്ഥാനം സംഭവിച്ചിരിക്കുന്നു...ആര്‍ക്കും ചേരാം....നല്ല കാര്യം തന്നെ.......

കുഞ്ഞാക്ക said...

മറുമൊഴി ടീം അതിന്റെ വിശാല മനസ്കത വെളിപ്പെടുത്താനായി പറഞ്ഞ വാക്കുകള്‍ (7 സെര്‍വറുകള്‍)തെറ്റിദ്ധരിച്ച് ചില ബ്ലോഗര്‍ഗള്‍ എഴുതിയ കമന്റുകള്‍ അപലപനീയം എന്നല്ലാതെ എന്തു പറയാന്‍.

Sanal Kumar Sasidharan said...

സത്യത്തില്‍ കുറെ വലിച്ചു വാരി എഴുതുന്നു എന്നല്ലാതെ വായിപ്പിക്കാനുള്ള വഴികളൊന്നും ഇതുവരെ പിടികിട്ടിയിട്ടില്ല

Sanal Kumar Sasidharan said...

കുറച്ചു നാളായി മറുമൊഴിയായിരുന്നു നല്ല രചനകളിലേക്ക് എന്റെ വാതില്‍.എന്തുപറ്റി സണ്ടുനാളായി അപ്ഡേറ്റ് ചെയ്യുംന്നില്ലേ?

കൊച്ചുമുതലാളി said...

തിരുവനന്തപുരത്ത് ഒരു സെറ്വര്‍ വെക്കണോ?

കൊച്ചുമുതലാളി said...

എങ്ങനെയാണ് സെര്‍വര്‍ സെറ്റപ്പ് ചെയ്യുന്നത്?

Sureshkumar Punjhayil said...

Ashamsakal...!!!

പാച്ചു said...

പിന്മൊഴി നിർത്തിയെപ്പിന്നെ എഴുത്തു നിർത്തിയവനാ ഞാൻ..അറിഞ്ഞില്ല...അറിഞ്ഞില്ലാ....എന്റെ മറുമൊഴീ.....

പ്ലീസ്‌..ആരെലും ഒക്കേ എന്റെ ബ്ലോഗ്‌ വായിക്കൂ....