മറുമൊഴികള്‍ എന്ന ഗൂഗിള്‍ ഗ്രൂപ്പും അവിടെ ബ്ലോഗിലെ കമന്റുകള്‍ തെളിയിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനത്തെയും പറ്റി പലരും പല വിധത്തിലുള്ള സംശയങ്ങള്‍ ഉന്നയിച്ചു കണ്ടു. അതിനാല്‍ മറുമൊഴികളെപ്പറ്റിയുള്ള ചില വസ്തുതകള്‍ ബൂലോക സമക്ഷം സമര്‍പ്പിക്കട്ടെ.
- മറുമൊഴികള്‍ എന്ന ഗൂഗിള്‍ ഗ്രൂപ്പും അവിടെ ബ്ലോഗിലെ കമന്റുകള്‍ തെളിയിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനവും ഒരു വ്യക്തിയോ ഒരു സ്ഥാപനമോ നടത്തുന്നതല്ല. ഇത് അനേകം ബ്ലോഗെഴുത്തു കാരുടെ പരിശ്രമ ഫലമായി ഉയര്‍ന്നു വന്ന ഒന്നാണ്. പല കാരണങ്ങളാലും പേരു വെളിപ്പെടുത്താന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ട്.
- ഭാരതത്തിന്റെ അഖണ്ഡതയെ വെല്ലു വിളിക്കുന്ന തരം സൃഷ്ടികള്‍ മാത്രമേ തല്‍ക്കാലം മറുമൊഴികളില്‍ വിലക്കിയിട്ടുള്ളൂ. ബ്ലോഗു നീളെ തെറി വിളിച്ച് മറുമൊഴി നിറയ്ക്കാന്‍ ഭാവിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ അത് ചെയ്യട്ടെ, അതു കൊണ്ട് ഇടിയുന്ന വില മറുമൊഴിയുടേതല്ലല്ലോ.
- മറുമൊഴിയുടെ സെര്‍വര്‍ ഇപ്പോള്‍ ഓടുന്നത് ഭാരതത്തില്‍ ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊച്ചി, ചെന്നൈ എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും യൂ.ഏ.ഇ യില്‍ ഒന്ന്, ഫിലാഡെല്‍ഫിയ, ടോക്യോ എന്നിവിടങ്ങളില്‍ ഒന്ന് എന്ന തോതിലുമാണ്.
- 24 മണിക്കൂര്‍ കണക്ടിവിറ്റി, പൂര്‍ണ്ണാധികാരമുള്ള ഒരു വിന്‍ഡോസ് പിസി/ലാപ്ടോപ്പ് എന്നിവയും സെര്‍വര്‍ പ്രവര്‍ത്തിക്കുമ്പോള്‍ മറുമൊഴിയെ ശ്രദ്ധിക്കാന്‍ ഒരു കണ്ണും ചെലവാക്കാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും പത്ത് മിനിറ്റ് കൊണ്ട് മറുമൊഴി സെര്‍വര്‍ സെറ്റപ്പ് ചെയ്യാവുന്നതാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കമ്പ്യൂട്ടറല്ലാതെ സ്വന്തം കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് എന്നിവ ഇതിനായി പങ്കു വയ്ക്കാന്‍ തയ്യാറുള്ള ഏതാനും ബ്ലോഗെഴുത്ത് കാരാണ് മേല്‍പ്പരഞ്ഞ സെര്‍വറുകള്‍ ഓടിക്കുന്നത്. ഇനിയും ആരെങ്കിലും അതിനു തയ്യാറായാല്‍ സ്വാഗതം.
- ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒട്ടനവധിയാണ്. അവരുടെ പേരുകള്‍ എടുത്തുപറഞ്ഞാല്‍ മാത്രമേ മറുമൊഴി വായിക്കു മറുമൊഴിയിലൂടെ കമന്റ് ഒഴുക്കു എന്ന് വാശിയുള്ളവരെ ആരും നിര്‍ബന്ധിക്കുന്നില്ല. കാരണം ഇത് ഒരു വാശിയുടെ പുറത്തു തുടങ്ങിയതല്ല. കമന്റുകളെ ജനകീയം ആക്കാനുള്ള ശ്രമം ആയിരുന്നു. ഇതിന്റെ പിന്നില്‍ ഒരു ഹിഡന്‍ അജണ്ടയും ഇല്ല. അതായത് പ്രശസ്തമായ മറ്റുമൊഴികളെ പോലെ പില്‍ക്കാലത്ത് ഇതൊരു വാണിജ്യ സംരഭം ആയിട്ട് ഉയരില്ല എന്ന ഉറപ്പ് ഇതിന്റെ പിന്നിലുള്ളവര്‍ക്കെല്ലാം ഉണ്ട്
ചുരുക്കത്തില്‍,
മറുമൊഴി ജനകീയമാണ്, ഇതിനു മുതലാളി ഇല്ല.
നമ്മുടെ കമന്റുകള്‍ നമ്മുടെ സെര്‍വറുകളിലൂടെ നമ്മുടെ ഗ്രൂപ്പിലെത്തുന്നു.
നന്ദി, ജയ് ഹിന്ദ്.